പിണറായിയും ഷൈലജ ടീച്ചറും ഇല്ലായിരുന്നെങ്കില്‍ കേരളം അപകടത്തിലായേനെ
നിപ്പ വൈറസ് ഭീഷണി ഉണ്ടായപ്പോഴും നാം അത് കണ്ടറിഞ്ഞതാണ്. ഇപ്പോള്‍ കോവിഡ് ഭീഷണിയുടെ കാലത്തും ആ കര്‍മ്മശേഷിയും നിദാന്ത ജാഗ്രതയും നാം നിത്യേന കാണുന്നു. വികസിത രാജ്യങ്ങള്‍ പോലും അത്യന്തം അപകടകാരിയായ ഈ വൈറസിന്റെ മുന്നില്‍ നിസ്സഹായരായി പകച്ചു നില്‍ക്കുമ്പോഴാണ് നമ്മുടെ കൊച്ചു കേരളം ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.